12:35pm 17 August 2026
NEWS
മീൻ വറുത്തതു കിട്ടിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്.
14/08/2026  03:28 PM IST
ചെറുകര സണ്ണിലൂക്കോസ്
മീൻ വറുത്തതു കിട്ടിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ് .



മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. 

റാന്നി ഐത്തല പടിയറ വീട്ടിൽ സുജയാണ് ഭർത്താവ് റെജിക്കെതിരെ റാന്നി പോലീസിൽ പരാതി നൽകിയത്.

​ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ റെജി, ചോറിനു കറികൾ കുറഞ്ഞുപോയെന്ന് ആരോപിച്ച് സുജയുമായി തർക്കമുണ്ടാക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഇയാൾ സുജയെ മർദ്ദിച്ചു. മർദ്ദനം പതിവായതിനാലാണ് പോലീസിൽ പരാതി നൽകിയതെന്ന് സുജ പറഞ്ഞു.
ഭർത്താവ് റെജിക്കെതിരെ പോലീസ്  കേസെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img